Latest NewsNewsLife StyleHealth & Fitness

ദിവസവും രണ്ടു മുട്ട കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉണ്ടാകും

പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നവർ നിരവധിയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാൽ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരും കുറവല്ല. എന്നാൽ മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും രണ്ടു മുട്ട വീതം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം.

ആരോഗ്യമുള്ള ചർമം, തലമുടി, നഖങ്ങൾ

ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.

രോഗപ്രതിരോധ ശക്തി

2 മുട്ടയിൽ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിൻ എ, 14 ശതമാനം അയൺ ഇവയുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ജലദോഷം, പനി ഇവയ്ക്കെല്ലാം പരിഹാരമേകാനും മുട്ടയ്ക്കു കഴിയും.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ മാക്യുലാർ റീജിയണിലും ഉണ്ട്. മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button