COVID 19Latest NewsNewsIndia

മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിച്ചു

ശ്രീനഗർ: 11 മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി നിർത്തി വെച്ച സർവ്വീസുകളാണ് ഭാഗികമായി പുനഃരാരംഭിച്ചിരിക്കുന്നത്. ആദ്യദിനത്തിൽ 1,100 ഓളം യാത്രക്കാരാണ് യാത്ര ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 19 നാണ് ട്രെയിൻ സർവ്വീസുകൾ നിർത്തിവെച്ചത്.

കശ്മീരിലെ ട്രെയിൻ സർവ്വീസ് പുനഃരാരംഭിച്ചത് ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാണ് ഉണ്ടാക്കിയതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ട്രെയിൻ സർവ്വീസ് ആരംഭിച്ചതോടെ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെക്കൻ കശ്മീരിലേക്കുള്ള കവാടമായ ബനിഹാളിൽ നിന്നും വടക്കൻ കശ്മീരിലെ ബരാമുള്ളയിലേക്ക് 137 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ സർവ്വീസാണ് പുനഃരാരംഭിച്ചത്. നിലവിൽ കശ്മീരിലെ റെയിൽ സർവ്വീസുകൾ പ്രവർത്തിക്കുന്നത് ബനിഹാളിലേക്കും ബരാമുള്ളയിലേക്കും മാത്രമാണ്. ബനിഹാളിനേയും ഉദ്ധംപൂറിനേയും ബന്ധിപ്പിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button