Latest NewsKeralaNews

ബിജെപിയുടെ എല്ലാ ജനപ്രതിനിധികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന നിർദേശം നൽകി പാര്‍ട്ടി

ന്യൂഡല്‍ഹി: എല്ലാ ബിജെപി എംപിമാരും എംഎല്‍എമാരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാവാന്‍ പാര്‍ട്ടി ആവശ്യപ്പട്ടിരിക്കുന്നത്.

പണം നല്‍കി എംപിമാരും എംഎല്‍എമാരും വാക്‌സിന്‍ സ്വീകരിക്കണമെന്നും അവരവരുടെ മണ്ഡലങ്ങളില്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് 250 രൂപയാണ് നിരക്ക്.

Read Also  :  കണ്ടത് വ്യാജ പതിപ്പോ? വിമാനയാത്രക്കിടെ ദൃശ്യം 2 കണ്ടത് വിവാദമായപ്പോൾ: അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം

രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. താന്‍ ഇന്ന് വാക്സിനായി രജിസ്റ്റര്‍ ചെയ്യുമെന്നും നാളെ വാക്സിന്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button