Latest NewsIndia

പാചകത്തിന് ശേഷം നൃത്തം, പുഷ് അപ് ; തമിഴ്‌നാട്ടില്‍ വീണ്ടും ‘രാഹുല്‍ ഷോ’

ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്.

ചെന്നൈ: തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഷോ. കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ്. ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്.

വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം വേദിയില്‍ കൈകള്‍ കോര്‍ത്ത് നൃത്തം ചെയ്യുന്നതാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധി ചുവടുകള്‍ വെച്ചത്. ഇതിനു ശേഷം വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി പുഷ് അപ് എടുക്കുകയും ചെയ്തു. നൃത്തവും അഭ്യാസപ്രകടനങ്ങളുമായി തങ്ങളിലൊരാളായി മാറിയ രാഹുലിനെ കരഘോഷങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്.

read also: 20ലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ്ചെയ്ത് കൊച്ചി ഡി.സി.പി.

വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി. കൊല്ലത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിയ രാഹുല്‍ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് കൂടിയത്. കന്യാകുമാരിയിലെ നാഗര്‍കോവിലിലേയ്ക്കുള്ള യാത്രക്കിടയില്‍ രാഹുല്‍ വഴിയരികിലെ പനനൊങ്ക് വാങ്ങി കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button