Latest NewsIndia

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പൊലീസ് സേനയില്‍ നിയമനം : ചരിത്ര തീരുമാനവുമായി സര്‍ക്കാര്‍

തെരഞ്ഞെടുക്കപ്പെട്ട 13 പേരില്‍ ഒമ്പത് പേരും സംസ്ഥാന തലസ്ഥാനമായ റായ്പുരില്‍ നിന്നുള്ളവരാണ്.

റായ്പുര്‍: പൊലീസ് സേനയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രാതിനിധ്യം നല്‍കി ഛത്തീസ്ഗഡ് സര്‍ക്കാര്‍. റിക്രൂട്ട്മെന്‍റ് വഴി ഭിന്നലിംഗക്കാരായ പതിമൂന്ന് പേരാണ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട 13 പേരില്‍ ഒമ്പത് പേരും സംസ്ഥാന തലസ്ഥാനമായ റായ്പുരില്‍ നിന്നുള്ളവരാണ്.

ഏത് മേഖലയിലും പുരുഷന്മാരുമാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുക്കപ്പെട്ട ഈ അംഗങ്ങള്‍ തെളിയിച്ചിരിക്കുന്നത് എന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ മിത്വ സമിത് അറിയിച്ചത്.

read also: ‘റൂബിന്‍ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു’; സജിതാ മഠത്തിലിന്റെ ഭർത്താവിനെതിരെ യുവതി

തെരഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ രണ്ട് പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ പൊലീസ് സേനയിലേക്ക് ഇത്രയധികം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഒരുമിച്ച്‌ അവസരം നല്‍കുന്ന ആദ്യ സംസ്ഥാനായി ഛത്തീസ്ഗഡ് മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button