KeralaLatest NewsArticleNewsInternationalEntertainmentTechnologyTravel

ചിത്രശലഭങ്ങൾ ചിറകടിച്ചാൽ കൊടുങ്കാറ്റുണ്ടാകും

ഒരു ചിത്രശലഭത്തിന്റെ ചിറകടി ഭാവിയിലെ കൊടുങ്കാറ്റിനു കാരണമാകുമോ ?

പത്തൊമ്പതാം നൂറ്റാണ്ടിൽ ഹെന്റ്റി പൊങ്കാറേ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ മൂന്നു വസ്തുക്കളുടെ ചലനം എന്ന പ്രസിദ്ധമായ ഗണിത സമസ്യയിൽ നടത്തിയ പഠനങ്ങളാണ് ബട്ടർഫ്ലൈ ഇഫക്റ്റ് എന്ന ഒരു പ്രതിഭാസത്തേക്കുറിച്ച് ആദ്യ സൂചനകൾ നൽകുന്നത്.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.

Also Read:സ്‌ക്രാപ്പേജ് പോളിസി ഉടൻ: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ റീ സൈക്ലിംഗ് യൂണിറ്റുകൾ നിർമ്മിക്കാൻ കേന്ദ്ര നിർദ്ദേശം

ഹെന്റ്റി പൊങ്കാറേയ്ക്ക് ബട്ടർഫ്ലൈ എഫക്ടിനെ അത്രത്തോളം പൂർണ്ണമാക്കാനായില്ലെങ്കിലും, 1960-കളുടെ തുടക്കത്തിൽ എഡ്വേർഡ് ലോറൻസ് എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനാണ്‌ ബട്ടർഫ്ലൈ ഇഫക്റ്റിനെ വീണ്ടും ശാസ്ത്രശ്രദ്ധയിൽ കൊണ്ടു വന്നത്. ബൂട്ട്സിട്ട് പരേഡ് നടത്തുമ്പോൾ ഉണ്ടാകുന്ന ചലനങ്ങൾ പോലും ഭാവിയിലെ വലിയൊരു പ്രകൃതി പ്രക്ഷോഭത്തിന് കാരണമായേക്കാം എന്നത് തന്നെയാണ് ബട്ടർഫ്ളൈ എഫക്ട്നെക്കുറിച്ച് പഠിക്കാൻ മനുഷ്യരെ പ്രേരിപ്പിച്ചത്.

നമ്മൾ ഇപ്പോൾ ഭൂമിയിൽ അനുഭവിക്കുന്ന ഭൂചലനങ്ങൾക്കും കൊടുങ്കാറ്റിനുമൊക്കെ ഈ പ്രതിഭാസം കാരണമായിട്ടുണ്ടെന്ന് വേണം കണക്കാക്കാൻ. ഒരു കടൽക്കാക്കയുടെ ചിറകടി എന്നായിരുന്നു ആദ്യം ഗവേഷകർ ഇതിനെ ഉപമിച്ചിരുന്നെങ്കിലും, പിന്നീട് കാവ്യാത്മകമായി ചിത്രശലഭത്തിന്റെ ചിറകടിയെന്ന് മാറ്റുകയായിരുന്നു.ബട്ടർഫ്ലൈ എഫക്ട് തള്ളിക്കയാൻ കഴിയാത്ത ഒരു സാധ്യത തന്നെയാണ്. അതുകൊണ്ട് തന്നെ അനേകം പഠനങ്ങൾ ഇപ്പോഴും അതിനെചൊല്ലി നടന്നുകൊണ്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button