Latest NewsKeralaNewsIndiaNews Story

രാഹുൽ ഗാന്ധി കടലിൽ ചാടുമ്പോൾ കൂടെ ക്യാമറയും ചാടണം

രാഹുൽ ഗാന്ധിയുടെ അഭ്യാസങ്ങൾ കപടമാണോ ? അതോ നിഷ്കളങ്കനായ ഒരു മനുഷ്യന്റെ പെരുമാറ്റങ്ങളാണോ ? എല്ലാ മനുഷ്യരിലും ഉയർന്ന ഒരു ചോദ്യമായിരുന്നു ഇത്. വില്ലേജ് കുക്കിങ്ങിലെ ഏറ്റവും നിഷ്കളങ്കമായ പെരുമാറ്റവും. മത്സ്യത്തൊഴിലാളികളുടെ കൂടെയുള്ള കടൽനീന്തക്കവും ഏറെ ചർച്ചയായതും വിമര്ശനങ്ങൾക്ക് അതീതമായതും അങ്ങനെയാണ്. സത്യത്തിൽ എന്താണ് ഇതിന്റെ പിന്നാമ്പുറങ്ങൾ എന്നറിയാൻ ആർക്കും ഒരു ആകാംഷയോക്കെ തോന്നിയിട്ടുണ്ടാകാം. കാര്യം എന്തുമായിക്കൊള്ളട്ടെ എന്ത് തന്നെയായാലും കുടുംബത്തിലെ പ്രിയപ്പെട്ടവരെല്ലാം ആൾക്കൂട്ടത്തിനിടയിൽവച്ചു മരിച്ചു വീണിട്ടും അയാളിങ്ങനെ ചിരിച്ചുകൊണ്ട് നമുക്കൊക്കെ മുൻപിൽ നിൽക്കുന്നില്ലേ. ആ കുടുംബത്തിലെ ഒരാൾ എന്ന നിലയിലും സെക്യൂരിറ്റിയുള്ള ഒരാൾ എന്ന നിലയിലും എല്ലാം മാറ്റിവച്ചു അയാൾ നമുക്കിടയിലേക്ക് ഇറങ്ങി വന്നില്ലേ അതിനു അയാളെ അഭിനന്ദിച്ചേ മതിയാകൂ. അതിനി എത്ര നാടകമാണെകിലും ശരി.

Also Read:അഫ്ഗാനിൽ മാ​ധ്യ​മ​പ്രവർത്തകരെ വെടിവച്ചു കൊന്നു

പക്ഷെ ഒന്നുണ്ട് , അടുത്ത പ്രധാനമന്ത്രിയാകാനുള്ള യോഗ്യത കടലിൽ നീന്താൻ അറിയുക എന്നുള്ളതല്ല എന്ന സത്യം രാഹുൽ ഗാന്ധിയെ നയിക്കുന്ന മനുഷ്യർ തിരിച്ചറിയേണ്ടതുണ്ട്. കാരണം നരേന്ദ്ര മോഡി അതിനുമൊക്കെ മുകളിൽ ഇന്ത്യയുടെ എല്ലാ തലങ്ങളെയും സ്പർശിച്ചു കഴിഞ്ഞിരിക്കുന്നു. ഇത്രയും നാൾ രാഹുൽ അടക്കമുള്ള കോൺഗ്രെസ്സുകാർ എവിടെയായിരുന്നു ? രാജ്യത്തിൽ നടക്കുന്ന അനേകം പ്രശ്നങ്ങളും മറ്റും കെട്ടടങ്ങിയെന്നിരിക്കെ എങ്ങനെയാണ് ആ മനുഷ്യനെ കൊണ്ട് ഇലെക്ഷൻ മാർക്കെറ്റിങിനിറങ്ങാൻ കഴിയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വീണ്ടും സ്വാതന്ത്രലബ്ധിക്ക് മുൻപുള്ള കാലഘട്ടത്തിലേക്ക് തിരികെ പോകേണ്ടിയിരിക്കുന്നു. രാഹുലിനെപ്പോലെ ഒരുനല്ല മനുഷ്യനെ ഇത്തരത്തിൽ ഒരു എലെക്ഷൻ ക്യാമ്പയിനിങ്ങിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ അർഥശൂന്യതയും അവർ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. ഖനികളിൽ ഇറങ്ങുന്നവരോട് എന്തുകൊണ്ട് നിങ്ങൾ ഇൻഷുറൻസ് ഇല്ലേ എന്ന് ചോദിക്കുന്നില്ല ? മാന്ഹോളിൽ ഇറങ്ങുന്നവർക്കൊപ്പം എന്തെ നിങ്ങൾ ഇറങ്ങുന്നില്ല. അതെ യഥാർത്ഥ ജീവിതത്തോട് എത്ര അടുത്ത് നിൽക്കുന്നുവോ അത്രത്തോളം ജനങ്ങളും അവർക്കൊപ്പം നിൽക്കും. ഇന്ത്യൻ ഭാവിക്ക് കോൺഗ്രസ് അനിവാര്യമായ ഒരു പാർട്ടിയാണ്.അതിലെ എല്ലാ പൊരുത്തക്കേടുകളും പ്രശ്നങ്ങളും തിരുത്തി ഒരു തിരിച്ചു വരവിലേക്കുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button