KeralaLatest NewsNewsIndia

ഭാര്യ ഇറക്കിവിട്ടെന്ന് പറഞ്ഞ് തട്ടിയത് കോടികൾ; ഇഎംസിസി ഡയറക്ടർ ഒരു തട്ടിപ്പ് വീരൻ, കോടികൾ നഷ്ടപ്പെട്ടത് നിരവധി പേർക്ക്

ഇഎംസിസി ഡയറക്ടര്‍ക്കെതിരെ അമേരിക്കന്‍ മലയാളികള്‍

ആഴക്കടൽ മത്സ്യബന്ധന കരാ‍ർ സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് മലയാളികൾ ഇഎംസിസി എന്ന കടലാസു കമ്പനിയെ കുറിച്ച് കൂടുതൽ അറിയുന്നത്. മലയാളികളെ ഞെട്ടിച്ചത് ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ്. അതേസമയം, ഒരുപറ്റം അമേരിക്കൻ മലയാളികളുടെ ഞെട്ടൽ ഇതിനു പിന്നിലെ മുഖം കണ്ടിട്ടുള്ളതായിരുന്നു. ഇഎംസിസി എന്ന കടലാസു കമ്പനിയുടെ സ്ഥാപകനായ ഷിജു വർഗീസിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് അമേരിക്കൻ മലയാളികൾ പുറത്തുവിടുന്നത്.

പെരുമ്പാവൂർ സ്വദേശിയായ ഷിജു വർഗീസ് മേത്രട്ടയിലിൻ്റെ തട്ടിപ്പുകൾക്കെല്ലാം ഒരു പ്രത്യേക രീതിയുണ്ടായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസിൽ ഇയാൾക്കെതിരെ വിധികളുണ്ടായിട്ടും അതു നടപ്പാക്കാൻ അമേരിക്കൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. അതിവിദഗ്ധമായി അമേരിക്കൻ പൊലീസിനെ വരെ കബളിപ്പിച്ചാണ് ഇയാൾ നടന്നിരുന്നത്. കോടികളുടെ തട്ടിപ്പാണ് ഇയാൾ ഇതുവരെ നടത്തിയിട്ടുള്ളത്.

Also Read:ഭക്തര്‍ക്ക് അനുകൂലമായി നടപടിയെടുത്താല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയേയും സ്വാഗതം ചെയ്യുമെന്ന് തന്ത്രി കുടുംബം

ഒരു കോടിയോളം രൂപ ഇയാൾ ആലപ്പുഴ സ്വദേശിയിൽ നിന്നും തട്ടിയെടുത്തിരുന്നു. ഭാര്യയ്ക്ക് സുഖമില്ല, ഭാര്യ വീട്ടിൽ നിന്നും ഇറക്കിവിട്ടു, ഭാര്യ വസ്ത്രം പോലും തരാതെ വീട്ടിൽ നിന്നും അടിച്ചിറക്കിയെന്ന തരത്തിലുള്ള കഥകളായിരുന്നു ഇയാൾ തട്ടിവിട്ടിരുന്നത്. അത് വിശ്വസിച്ച് നിരവധിയാളുകളാണ് ഷിജു വർഗീസ് എന്ന തട്ടിപ്പ് വീരന് പണം നൽകിയിട്ടുള്ളത്.

പള്ളി പണിയുന്നതിനിടയിലും ഇയാൾ മൂന്ന് ലക്ഷത്തോളം തട്ടിയെടുത്തിരുന്നു. പള്ളിയുടെ പണിയിൽ ഒരു മലയാളി കളവു കാണിക്കില്ലെന്ന വിശ്വാസം ഒടുവിൽ ചതിയിലാണ് അവസാനിച്ചത്. ഗ്രേസ് ക്രിസ്റ്റ്യൻ ചർച്ചിന്റെ മൂന്നു ലക്ഷം ഡോളർ നഷ്ടപ്പെടുന്നതിലേക്കെത്തിച്ചതിന് പിന്നിലും ഇയാളാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Also Read: സൗജന്യ സേവനങ്ങൾ നിർത്തലാക്കി തപാൽ ബാങ്ക്: ഇനി ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് ഈടാക്കും

യുഎസിൽ പല മലയാളികളിൽ നിന്നു മാത്രമായി 30 ലക്ഷം ഡോളർ കടത്തിയിട്ടുണ്ടെന്നാണ് അവിടെയുള്ള മലയാളി സമൂഹം പറയുന്നത്. ഇദ്ദേഹത്തിനെ കേസുകളിലും ഒളിവിൽ കഴിയുന്നതിനും സഹായിക്കുന്നത് ഇവിടെയുള്ള ഒരു മലയാളി അഭിഭാഷകനാണെന്നാണു വിവരം. പലരും നാണക്കേട് കൊണ്ട് ഇപ്പോഴും ഇയാളുടെ തട്ടിപ്പ് പുറത്തുപറയാൻ മടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായ പശ്ചാത്തലത്തിൽ ആരോപണങ്ങൾ നിഷേധിച്ച് പലതവണ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു. ഇടതു മുന്നണി സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button