KeralaLatest NewsNews

പാവങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരടക്കം തീവിലയ്ക്കു വാങ്ങുന്ന പെട്രോളാണ് കേരളത്തില്‍ 60 രൂപയ്ക്ക് തരുന്നത്

കുമ്മനത്തെ പരിഹസിച്ച് തോമസ് ഐസക്

 

തിരുവനന്തപുരം : ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ 60 രൂപയ്ക്ക് പെട്രോള്‍ തരുമെന്നു പറഞ്ഞ കുമ്മനം രാജശേഖരനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. പാവങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരടക്കം തീവിലയ്ക്കു വാങ്ങുന്ന പെട്രോളാണ് കേരളത്തില്‍ 60 രൂപയ്ക്ക് തരുന്നത് . പെട്രോള്‍ എങ്ങനെ 60 രൂപയ്ക്കു വില്‍ക്കാന്‍ പറ്റുമെന്നാണ് മന്ത്രി ചോദിക്കുന്നത്. ‘പെട്രോളും ഡീസലും അമ്പതു രൂപയ്ക്കു കിട്ടുമെന്നായിരുന്നല്ലോ നോട്ടുനിരോധന കാലത്ത് നാം കേട്ടിരുന്നത്. ഏതായാലും ആ വിലയ്ക്കല്ല കുമ്മനത്തിന്റെ വില്‍പ്പന. പത്തു രൂപ അധികം കൊടുക്കേണ്ടി വരും. എന്നാലും സാരമില്ല. ആ വിലയ്ക്കായാലും ലാഭമാണ്.

Read Also : ആര്‍.എസ്.എസുമായി രഹസ്യ രാഷ്ട്രീയ ബാന്ധവം, കേരളം കാത്തിരുന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഈ ട്രിക്ക് ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കള്‍ക്ക് ഇതുവരെ കത്തിയിട്ടില്ല. നോക്കൂ. മോദിജിയുടെ സ്വന്തം അഹമ്മദാബാദില്‍ 88 രൂപയ്ക്കും ബാംഗ്ലൂരില്‍ 94.22 രൂപയ്ക്കും യോഗി ആദിത്യനാഥ് ജിയുടെ ലക്‌നൗവില്‍ 89.30 രൂപയ്ക്കുമാണ് പെട്രോള്‍ വില്‍ക്കുന്നത്. ഇവിടെയൊക്കെ പാവങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരടക്കം തീവിലയ്ക്കു വാങ്ങുന്ന പെട്രോളാണ് നമുക്കു വേണ്ടി കുമ്മനംജി 60 രൂപയ്ക്കു വില്‍ക്കാന്‍ പോകുന്നത്. കേരളത്തിന്റെ ഭാഗ്യം. അല്ലാതെന്തു പറയാനെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അധികാരം കിട്ടിയാല്‍ ചുട്ട കോഴിയെ പറപ്പിച്ചു കളയുമെന്ന വാഗ്ദാനവും കുമ്മനം രാജശേഖരന് കേരളത്തിനു നല്കിയാല് അത്ഭുതമല്ല. സംസ്ഥാനത്ത് പെട്രോള് വില അറുപതു രൂപയാക്കാന് ശേഷിയുള്ള ആളിന് അതും കഴിയും. ഇക്കാര്യത്തില് കെ സുരേന്ദ്രനും അദ്ദേഹവും തമ്മിലുള്ള ചെറിയ വിയോജിപ്പ് നാം കണക്കിലെടുക്കേണ്ടതില്ല. പെട്രോളും ഡീസലും അമ്പതു രൂപയ്ക്കു കിട്ടുമെന്നായിരുന്നല്ലോ നോട്ടുനിരോധനകാലത്ത് നാം കേട്ടിരുന്നത്. ഏതായാലും ആ വിലയ്ക്കല്ല കുമ്മനത്തിന്റെ വില്‍പ്പന. പത്തു രൂപ അധികം കൊടുക്കേണ്ടി വരും. എന്നാലും സാരമില്ല. ആ വിലയ്ക്കായാലും ലാഭമാണ്.

 

https://www.facebook.com/thomasisaaq/posts/4424960950853345

 

shortlink

Related Articles

Post Your Comments

Related Articles


Back to top button