Latest NewsNewsIndia

ഇന്ത്യയിലേയ്ക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊന്നു

ജെയ്പൂർ : ഇന്ത്യൻ അതിർത്തിയിലേയ്ക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. അനുപ്ഗറിലെ ശ്രീ ഗംഗാനഗർ-ബികാനേർ പ്രദേശത്ത് കൂടെയാണ് ഇയാൾ രാജ്യത്തേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാൾ അതിർത്തി കടക്കുന്നതായി കണ്ടത്. തുടർന്ന് സുരക്ഷാ സേന ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്നതോടെ ഭീകരന് നേരെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു.

Read Also :  പെട്ടന്ന് കളി തീർക്കാൻ സച്ചിൻ പറഞ്ഞു; ആടിത്തിമിർത്ത് സെവാഗ്; വീര്യം കെടാത്ത വീരു! – വീഡിയോ

ഭീകരന്റെ മൃതദേഹം പോലീസിന് കൈമാറിയതായി സേന അറിയിച്ചു. സംഭവസ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button