Latest NewsNewsLife StyleHome & GardenDevotionalSpirituality

നിലവിളക്ക് തെളിയിക്കുമ്പോഴും കർപ്പൂരം കത്തിക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം

വാസ്തു ഒരു സത്യമാണ്. വാസ്തു ശാസ്ത്രമനുസരിച്ച് വേണം ഗൃഹോപകരണങ്ങളും മുറികളും ക്രമീകരിക്കാൻ. നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. രണ്ടു തിരിയിട്ട് വേണം വിളക്കുകൊളുത്താന്‍ എന്ന കാര്യം ഒരു കാരണവശാലും മറക്കരുത്. തെക്ക് കിഴക്ക് മൂലയിലായിരിക്കണം കര്‍പ്പൂരം കത്തിക്കുന്നതും ഹോമകുണ്ഡം സ്ഥപിക്കുന്നതും.

Also Read:കള്ളൻ കപ്പലിൽ തന്നെ; പൊലീസ് ആസ്ഥാനത്ത് എസ്‌ഐക്കെതിരെ ആൾമാറാട്ടത്തിന് കേസ്

വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്. വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്. വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയിൽ പടിഞ്ഞാറു ദർശനമായാണ് ആരാധനാമൂർത്തികളുടെ ചിത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവ വക്കേണ്ടത്.

പൂജാമുറിയുടെ വാതിലും ജനലും നിര്‍മിക്കുന്നതിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. രണ്ടു പാളികളുണ്ടായിരിക്കണം. വടക്ക് കിഴക്ക് ദിക്കിലേക്കായാണ് വാതിലും ജനലും തുറക്കേണ്ടത്. പൂജാമുറി പടിക്കെട്ടുകള്‍ക്ക് അടിയിലോ ഗോവണിക്കു താഴെയോ ആവരുത്. കുളിമുറി, കക്കൂസ് എന്നിവ ഒരിക്കലും പൂജാമുറിക്ക് മുകളിലോ അടിയിലോ അടുത്തോ ആവരുതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button