NattuvarthaLatest NewsKeralaNews

ചരിത്രം തോറ്റവരുടേത് കൂടിയാണ് ; മലപ്പുറത്ത് വി പി സാനു മത്സരിക്കും

കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് വി പി സാനുവെന്ന പേര് മലയാളികൾക്ക് പരിചിതമാകുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ 2,60,153 വോട്ടിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സാനു മലപ്പുറത്ത് പരാജയപ്പെട്ടത്. മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി.പി സാനു ഇടത് മുന്നണി സ്ഥാനാര്‍ഥിയായി ഈ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് നേതൃത്വങ്ങളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് . 2019-ലെ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എസ്.എഫ്.ഐ ദേശീയ അധ്യക്ഷനായ സാനു.
എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Also Read:പൊന്നാനിക്ക് പിന്നാലെ കു​റ്റ്യാ​ടി​യി​ലും പ്ര​തി​ഷേ​ധം തെ​രു​വി​ല്‍; സി​പി​എ​മ്മി​ല്‍ കടുത്ത ആ​ശ​ങ്ക

ബിജെപി സ്ഥാനാര്‍ഥിയായി എ.പി. അബ്ദുള്ളക്കുട്ടിയെ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ രാജ്യസഭാ അംഗമായ അബ്ദു സമദ് സമദാനി അടക്കമുള്ളവരെയാണ് മുസ്ലിം ലീഗ് ഇവിടെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് പറ്റിയ പിഴവ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തന്നെ തിരുത്തുമെന്നാണ് പാർട്ടിയുടെ അവകാശവാദം. ചരിത്രം തോറ്റവരുടേത് കൂടിയാകുമ്പോൾ ഒരു നല്ല മത്സരം നമുക്കും പ്രതീക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button