Latest NewsIndia

തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുൾപ്പെടെ നാല് സിറ്റിങ് എംഎല്‍എമാർ ബിജെപിയില്‍ ചേര്‍ന്നു: അടിപതറി മമത

തുടർന്ന് പ്രദീപ് ബാസ്‌കിയെ ഇവിടെ സ്ഥാനാര്‍ത്ഥിയായി തൃണമൂൽ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ എന്തുസംഭവിച്ചാലും തനിക്ക് കൂസലില്ലെന്ന ഭാവത്തിലാണ് മമതയുടെ ടിഎംസി റാലി പ്രസംഗങ്ങള്‍. എന്നാൽ നിൽക്കുന്ന കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് പോലെയാണ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത്. ബംഗാളില്‍ 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിലാണെന്നും തൃണമൂല്‍ ഭരണം നിലനിര്‍ത്തുമെന്നും മമത റാലിയില്‍ അവകാശപ്പെട്ടു.

എന്നാൽ മമതയെ ഞെട്ടിച്ച് സ്ഥാനാർഥി പോലും ബിജെപിയിൽ ചേരുകയാണ് ഉണ്ടായത്. ഹബിപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥിയാണ് ബിജെപിയില്‍ ചേര്‍ന്നത്. സരള മുര്‍മുവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. തുടർന്ന് പ്രദീപ് ബാസ്‌കിയെ ഇവിടെ സ്ഥാനാര്‍ത്ഥിയായി തൃണമൂൽ പ്രഖ്യാപിച്ചു.

read also: പൊന്നാനിക്ക് പിന്നാലെ കു​റ്റ്യാ​ടി​യി​ലും പ്ര​തി​ഷേ​ധം തെ​രു​വി​ല്‍; സി​പി​എ​മ്മി​ല്‍ കടുത്ത ആ​ശ​ങ്ക

ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് സരള മുര്‍മുവിനെ മാറ്റുന്നതെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാൽ ഇവർ ബിജെപിയിൽ ഔദ്യോഗികമായി അംഗത്വം എടുത്തതിനെ കുറിച്ച് മമത പ്രതികരിച്ചതുമില്ല. കൂടാതെ തൃണമൂല്‍ എംഎല്‍എമാരായ സൊനാലി ഗുഹ, ദീപേന്ദു ബിശ്വാസ്, രവീന്ദ്രനാഥ് ഭട്ടചാര്യ, ജാതു ലഹ്രി എന്നീ എംഎല്‍എമാരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button