COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില വീണ്ടും കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിൻ്റെ ഒരു ഡോസിന് മുമ്പ് ഈടാക്കുന്ന വില 210 രൂപയായിരുന്നു. രണ്ടാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയെതുടർന്നാണ് വിലകുറച്ചതെന്നാണ് റിപ്പോർട്ടുകൾ.

Read Also : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ  

27 കോടി പേർക്കാണ് അടുത്തഘട്ടത്തിൽ കുത്തിവെയ്പ്പ് നൽകാൻ ഉദ്ദേശിക്കുന്നത്. കൊറോണ വാക്സിന് ഇതിനകം സർക്കാർ സബ്സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽനിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് വിലയിൽ കുറവ് ലഭിക്കില്ല. കോവീഷീൽഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം, 150 രൂപയ്ക്ക് വാക്സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടിനൽകി. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button