Latest NewsNewsIndiaInternationalBusiness

യൂട്യൂബ് കണ്ടൻ്റിന് നികുതി വരുന്നു; ചെയ്യേണ്ടതെന്തെല്ലാം?

കണ്ടന്റ് ക്രിയേറ്റർമാർ തങ്ങൾക്ക് നികുതി അടയ്ക്കണം; പുതിയ നിർദ്ദേശവുമായി യൂട്യൂബ്

യൂട്യൂബ് കണ്ടൻ്റിന് നികുതി വരുന്നു. ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന് യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചു. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരുന്നതായിരിക്കും. നികുതി സംബന്ധിയായ വിവരങ്ങൾ ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്നും യൂട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിന് പുറത്തുള്ള ക്രിയേറ്റർമാരാണ് നികുതി നൽകേണ്ടത്. ഇന്ത്യയിലും യൂട്യൂബര്‍മാര്‍ നികുതി നൽകേണ്ടി വരും. പുതിയ വ്യവസ്ഥകൾ വരുന്നതിനാൽ യൂട്യൂബിൽ നിന്നുള്ള വരുമാനം ഇനി കുറയാൻ സാധ്യതയുണ്ട്.

Also Read:പേര് കളങ്കപ്പെടുത്താന്‍ ഓരോരുത്തര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ; പിജെ ആര്‍മിയെ കുറിച്ച് ഇ പി ജയരാജന്‍

യൂട്യൂബിൽ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്ന കാഴ്ചക്കാർക്ക് ആനുപാതികമായിട്ടായിരിക്കും നികുതി. നികുതി വിവരങ്ങൾ എത്രയും വേഗം ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്ന് യൂട്യൂബ് ക്രിയേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനിയാണ് യൂട്യൂബര്‍മാര്‍ക്ക് മെയിൽ അയച്ച് നിർദേശങ്ങൾ നൽകിയത്. കൃത്യമായി നികുതി പിടിക്കുന്നതിനു വേണ്ടിയാണ് ഇത്. മെയ് 31നു മുൻപായി വിവരം രേഖപ്പെടുത്തിയില്ലെങ്കിൽ ആകെ വരുമാനത്തിൻ്റെ 24 ശതമാനം തുക നികുതിയായി അടയ്ക്കേണ്ടി വരും. 2021 ജൂൺ മുതൽ യൂട്യൂബര്‍മാര്‍ക്ക് നികുതി ഈടാക്കും എന്നാണ് സൂചന.

നികുതി വിവരങ്ങൾ രേഖപ്പെടുത്തിയാൽ അമേരിക്കയിലെ കാഴ്ചക്കാരിൽ നിന്ന് ക്രിയേറ്റർമാർക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് 0-30 ശതമാനം നികുതി അടക്കേണ്ടി വരും. വിവിധ രാജ്യങ്ങളിലുള്ള ആളുകൾക്ക് വിവിധ തുകകളാവും നികുതിയായി അടക്കേണ്ടത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 30 ശതമാനത്തോളം ആയി നികുതി ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എന്തായാലും ഇത്രയധികം നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധവുമായി യൂട്യൂബര്‍മാരും എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button