COVID 19USALatest NewsNewsInternational

ആശങ്ക ഉയരുന്നു; അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3 കോടി

ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം പേർക്കാണ് യുഎസിൽ കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.45 ലക്ഷമായി ഉയർന്നു.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. രാജ്യത്ത് ഒരു കോടി പതിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 24,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിച്ചത്. നിലവിൽ 1.99 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.58 ലക്ഷം പേർ മരിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം പിന്നിട്ടു.നാലര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.26.50 ലക്ഷം പേർ മരിച്ചു.ഒൻപതുകോടി അറുപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button