Latest NewsNewsWomenBeauty & Style

മാമ്പഴം കൊണ്ട് കിടിലൻ ഫേസ് പാക്കുകൾ തയ്യറാക്കാം

പഴങ്ങളിലെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിക്കാൻ മാത്രമല്ല, ഇത് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പിനെ ഒഴിവാക്കുന്നതിൽ തുടങ്ങി ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാൻ വരെ മാമ്പഴം ഫേസ് പാക്കുകൾ ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാമ്പഴ ഫേസ് പാക്കുകൾ പരിചയപ്പെടാം

മാമ്പഴത്തിൽ പോഷകങ്ങളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആകർഷണീയതയും നേടാൻ സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇത് പേസ്റ്റ് മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ പാൽ എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഇത് ​ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button