KeralaLatest NewsNews

ഇ​ട​ത് ഭ​ര​ണം അ​വ​സാ​നിച്ച് യു​ഡി​എഫ് വരാൻ ​കേ​ര​ള​ത്തിലെ ജനങ്ങൾ ​ആ​ഗ്ര​ഹി​ക്കുന്നു; എ.കെ ആ​ന്‍റ​ണി

ന്യൂ​ഡ​ല്‍​ഹി : കേ​ര​ള​ത്തി​ലെ ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്രവ​ര്‍​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി. ഡ​ല്‍​ഹി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി.​സി.​ചാ​ക്കോ​യു​ടെ പ്ര​സ്താ​വ​ന​ക​ളോ​ട് താ​ന്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഹൈക്കമാന്‍ഡ് ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ല. വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​ന്തി​മ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക തയാറാ​ക്കി​യ​ത്. അ​തേ​സ​മ​യം വ​നി​താ പ്രാ​തി​നി​ധ്യം കു​റ​ഞ്ഞു​വെ​ന്ന വി​മ​ര്‍​ശ​നം അ​ദ്ദേ​ഹം ശ​രി​വ​ച്ചു. വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​ല്‍ ത​മ്മി​ല്‍ ഭേ​ദം കോ​ണ്‍​ഗ്ര​സ് ആ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read Also : ഖത്തറിൽ കോവിഡ് നിയമം ലഘിച്ച 355 പേര്‍ക്കെതിരെ നടപടി

ബി​ജെ​പി​യു​ടെ ഏ​ക നി​യ​മ​സ​ഭാ സീ​റ്റാ​യ​തു​കൊ​ണ്ടാ​ണ് നേ​മ​ത്ത് ക​രു​ത്ത​നെ ത​ന്നെ രം​ഗ​ത്തി​റ​ക്കി​യ​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ക​ഴി​ഞ്ഞ് പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചാ​ല്‍ പി​ന്നീ​ട് എ​തി​ര്‍​പ്പു​ക​ള്‍ ഉ​യ​ര്‍​ത്ത​രു​ത്. ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ഖ്യാ​പ​നം വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​റ​ങ്ങു​ക​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​യ്യേ​ണ്ട​ത്. നി​ല​വി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെന്നും അ​ദ്ദേ​ഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button