Latest NewsNewsInternational

ക്രൂഡോയിലിന് വിലയിടിവ്, മധ്യേഷ്യയെ ഒഴിവാക്കി ഇന്ത്യ യു.എസ് ക്രൂഡിലേക്ക് മാറുന്നു

ടോക്യോ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചാം ദിനവും ഇടിഞ്ഞു. യു.എസ് ക്രൂഡില്‍ അടക്കം ഉല്‍പ്പാദനം വര്‍ദ്ധിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍ ഡിമാന്‍ഡ് ഇപ്പോഴും പഴയ രീതിയിലേക്ക് എത്തിയിട്ടില്ല. ബ്രെന്‍ഡ് ക്രൂഡ് 0.2 ശതമാനമാണ് കുറഞ്ഞത്. നിലവില്‍ 67.88 ഡോളറാണ് ബാരലിന് എണ്ണവില. കഴിഞ്ഞ ദിവസം 0.6 ശതമാനം വിലയാണ് ഇടിഞ്ഞത്. യു.എസില്‍ നിന്നുള്ള എണ്ണയുടെ വിലയും 0.2 ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ 64.48 ഡോളറാണ് യു.എസ് ക്രൂഡിന്റെ വില.

Read Also : ധര്‍മ്മടത്തേക്കില്ലെന്നു കെ സുധാകരന്‍, ‘എനിക്ക് പകരം രമണൻ ഗോദയിൽ ഇറങ്ങുമെന്ന്’ സോഷ്യൽ മീഡിയ

കടുത്ത തണുപ്പിനെ തുടര്‍ന്ന് യു.എസ്സിലെ ദക്ഷിണ മേഖലയിലെ റിഫൈനറികള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് അവര്‍ എണ്ണ ശേഖരണമാണ് നടത്തുന്നത്. ഒരു മില്യണ്‍ ബാരലിന്റെ ഉല്‍പ്പാദനമാണ് കുറയുകയെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും യു.എസ് ക്രൂഡിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളിലായി നല്ല നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് വരും ദിവസങ്ങളില്‍ ഇടിയുമോ എന്നാണ് ആശങ്ക. യുഎസ് എണ്ണ കമ്പനികള്‍ ഉല്‍പ്പാദനം 2.4 മില്യണ്‍ ബാരലായി കഴിഞ്ഞ ആഴ്ച്ച ഉയര്‍ത്തിയിരുന്നു.

അതേസമയം ഇന്ത്യന്‍ റിഫൈനറികള്‍ മധ്യേഷ്യയെ എണ്ണയ്ക്കായി കൂടുതല്‍ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. യു.എസ് ക്രൂഡിലേക്ക് മാറാനാണ് തീരുമാനം. ഒപെകിന്റെ വിതരണ നിയന്ത്രണങ്ങള്‍ ബാധിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യ യു.എസ് ക്രൂഡോയില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. മെയ് മാസത്തോടെ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ തീരുമാനം. പശ്ചിമ ആഫ്രിക്കയും ടെണ്ടറിന്റെ കൂട്ടത്തിലുണ്ട്. ജനുവരിയില്‍ സൗദി അറേബ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് 36 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button