KeralaLatest NewsNews

സമൂഹമാദ്ധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വന്‍ ഹിറ്റായി മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യൂജെന്‍ പ്രചാരണ വീഡിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയതോടെ സോഷ്യല്‍ മീഡിയയിലും സ്ഥാനാര്‍ത്ഥികളുടെ പ്രൊമോ വീഡിയോകളും പോസ്റ്ററുകളും വൈറലായിത്തുടങ്ങി. ധര്‍മ്മടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോയാണ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയന്റെ നരേഷനിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്.

Read Also : ലൈംഗികാരോപണ കേസില്‍ സിപിഎം ക്ലീന്‍ചിറ്റ് നല്‍കിയ ശശിക്ക് എന്തുകൊണ്ട് സീറ്റ് കൊടുത്തില്ലെന്ന് സന്ദീപ് വാര്യര്‍

2016 ന് മുമ്പ് അഴിമതിയുടെ ദുര്‍ഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മറ്റുനേട്ടങ്ങളും വീഡിയോയില്‍ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button