Latest NewsNewsIndia

മദ്യപിച്ച് മൃഗശാലയുടെ മതിൽ ചാടിയ 40-കാരനെ സിംഹം ആക്രമിച്ചു

കൊല്‍ക്കത്ത : മദ്യപിച്ച് മൃഗശാലയുടെ മതില്‍ ചാടിക്കടന്ന നാല്‍പതുകാരനെ സിംഹം ആക്രമിച്ചു. കൊല്‍ക്കത്തയിലെ മൃഗശാലയിലാണ് സംഭവം നടന്നത് . ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിക്കുകയായിരന്നു. തോളിനും കഴുത്തിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

മദ്യപിച്ച് ബോധമില്ലാതായ ഇയാള്‍ മതിലിന് മുകളിലൂടെ ചാടിക്കടന്ന് സിംഹത്തിന്റെ കൂടിന് സമീപം എത്തുകയായിരുന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുമ്പോഴേക്കും ഇയാള്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു.

Read Also :  മദ്യപിച്ച് മൃഗശാലയുടെ മതിൽ ചാടിക്കടന്നു; ചെന്നുപെട്ടത് സിംഹത്തിന്റെ മുന്നിൽ; പിന്നീട് സംഭവിച്ചത്

നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരന്നു. സിംഹത്തിന്റെ കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാര്‍ ഇടപെട്ട് രക്ഷിച്ചതിനാല്‍ അന്ന് വലിയ അപകടം ഒഴിവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button