Latest NewsNewsIndia

ഒവൈസിക്ക് തിരിച്ചടി ; എഐഎംഐഎം സംസ്ഥാന അദ്ധ്യക്ഷൻ പാർട്ടിയിൽ നിന്നും രാജിവെച്ചു

കൊൽക്കത്ത : എഐഎംഐഎം സംസ്ഥാന അദ്ധ്യക്ഷൻ സമീറുൾ ഹസ്സൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി അദ്ധ്യക്ഷന്റെ രാജി ഒവൈസിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് ഹസൻ രാജിവെച്ചത്.

Read Also : ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിച്ച് ഇന്ത്യ

നേതാക്കളെ ഒവൈസി അവഗണിക്കുകയാണെന്നും അതിനാൽ രാജിവെക്കുന്നുവെന്നും ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 2015 ലാണ് താൻ എഐഎംഐഎമ്മിൽ ചേർന്നത്. ബംഗാളിലെ 20 ജില്ലകളിൽ എഐഎംഐഎമ്മിന് സ്വാധീനം ഉണ്ടാക്കിക്കൊടുക്കാൻ കഠിനമായി പരിശ്രമിച്ചു. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി പോലും പാർട്ടിയെ ലക്ഷ്യമിടുകയും, പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിവിട്ട ഹസൻ മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണയ്ക്കുന്ന ഇന്ത്യൻ നാഷണൽ ലീഗിൽ ചേർന്നു. അതേസമയം വിഷയത്തിൽ ഒവൈസി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button