Latest NewsNewsInternational

ജപ്പാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ അതിശക്തമായ ഭൂചലനം

ടോക്കിയോ : ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിൽ ഉണ്ടായത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വടക്ക്- കിഴക്കൻ ജപ്പാനിലെ മിയാഗി പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചില വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ വീണിട്ടുണ്ട്. മിയാഗിയിൽ ഒരു മീറ്റർ ഉയരത്തിൽ സുനാമിയ്ക്ക് സാധ്യതയുണ്ടെന്നാണ് ജപ്പാൻ മെട്രോളജിക്കൽ ഏജൻസിയുടെ മുന്നറിയിപ്പ്. ആദ്യത്തെ സുനാമി തരംഗം ഇതിനകം തന്നെ ഇഷിനോമാക്കി നഗരത്തിന്റെ കരയോട് അടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ സേന മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.

Read Also: ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിൽ

ഭൂചലനത്തെ തുടർന്ന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും പ്രകമ്പനം ഉണ്ടായെന്നാണ് വിവരം. ഇതിന് മുൻപ് 2011 ലാണ് സുനാമിയ്ക്ക് കാരണമായ അതി ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 18,400 പേർക്കാണ് ജീവൻ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button