KeralaLatest NewsNews

കെ.എന്‍.എ ഖാദറിന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം; നിലപാട് തിരുത്തി സമസ്ത നേതാവ്

മലപ്പുറം; മുസ്ലീം ലീഗ് നേതാവും ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.എന്‍.എ ഖാദറിനെതിരായ വിമര്‍ശനത്തില്‍ നിലപാട് തിരുത്തി  സമസ്ത നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം. കെ.എന്‍ എ ഖാദര്‍ സാഹിബ് വന്നു കണ്ടു. വിശദമായി സംസാരിച്ചു. തെറ്റിദ്ധാരണ ജനകമായ കാര്യത്തെ കുറിച്ചു അദ്ദേഹം മനസ്സ് തുറന്നുവെന്ന് ബഷീര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു. വിശ്വാസപരമായ കാര്യങ്ങളില്‍ സൂക്ഷ്മത ഉണര്‍ത്തുക എന്ന ഒരു മുസ്ലിമിന്റെ ബാധ്യത ആണ് താന്‍ നിര്‍വഹിച്ചത്. അതു അദ്ദേഹത്തിനും ഉത്തരവദിത്വപ്പെട്ടവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും ബഷീര്‍ ഫൈസി കുറിപ്പില്‍ പറയുന്നു.

Read Also :പിണറായി സര്‍ക്കാരിന് മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ല, ചെറുപ്പക്കാര്‍ നിരാശര്‍ : രാഹുല്‍ ഗാന്ധി

ഗുരുവായൂരില്‍ പ്രചാരണം തുടങ്ങിയ ഖാദര്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും കാണിക്കയിട്ട് കൈകൂപ്പി തൊഴുകയും ചെയ്തതിനെതിരെയായിരുന്നു സമസ്ത നേതാക്കള്‍ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button