KeralaLatest News

നേമം ബിജെപിക്ക് തന്നെ , തരൂരിനേക്കാള്‍ ശക്തനല്ല മുരളീധരനെന്ന് കുമ്മനം

വോട്ടുകളുടെ അടിസ്ഥാനത്തില്‍ ബൂത്തുകളെ 43 ശക്തികേന്ദ്രങ്ങളായി തിരിച്ച്‌ താഴേതട്ടില്‍ വിപുലമായ പ്രചാരണ തന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെത്തിയതോടെ കരുത്തുറ്റ പോരാട്ടത്തെ അതിജീവിക്കാന്‍ തന്ത്രങ്ങളുമായി ബി ജെ പി കേന്ദ്രങ്ങൾ . ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തില്‍ ബൂത്തുകളെ 43 ശക്തികേന്ദ്രങ്ങളായി തിരിച്ച്‌ താഴേതട്ടില്‍ വിപുലമായ പ്രചാരണ തന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

2014 മുതലുള്ള വോട്ടു കണക്കുകളാണ് ബി ജെ പിയുടെ ആത്മവിശ്വാസം കൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചപ്പോഴും, 58513 വോട്ടുകള്‍ കുമ്മനം നേടി. തരൂരിന്റെ അത്രയും ശക്തനല്ല മുരളീധരന്‍ എന്നാണ് കുമ്മനം പറയുന്നത്.

read also: എൻസിപി നേതാവും ആഭ്യന്തര മന്ത്രിയുമായ അനില്‍ദേശ്മുഖ് നിരപരാധിയെന്ന് പവാര്‍, മിണ്ടാട്ടം മുട്ടി ഉദ്ധവ്

മണ്ഡലത്തില്‍ അന്‍പത്തയ്യായിരത്തോളം ബിജെപി വോട്ടുകളുണ്ടെന്നും, അത് ഉറപ്പിച്ചാല്‍ വിജയിക്കുമെന്നുമാണ് കുമ്മനം രാജശേഖരന്റെ കണക്കുകൂട്ടല്‍. പദയാത്രയാണ് ബി ജെ പിയുടെ പ്രധാന തന്ത്രം. ഓരോ വോട്ടറെയും നേരില്‍ കണ്ട് വോട്ട് തേടാനാണ് ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button