Latest NewsNewsInternational

ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാസ

വാഷിംഗ്ടൺ : ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് നാസ ചുവന്ന ഗ്രഹത്തിൽ മിനി ഹെലികോപ്റ്റർ പറത്താനൊരുങ്ങുന്നത്. ഇതിനായി ഹെലികോപ്റ്ററും ചൊവ്വയിലെത്തിച്ചു കഴിഞ്ഞു. നാസയുടെ ചൊവ്വാ ദൗത്യമായ പെർസീവറൻസ് റോവറിലാണ് ഇൻജെന്യുറ്റി ഹെലികോപ്റ്റർ ഘടിപ്പിച്ചരിക്കുന്നത്.

Read Also : ഭീകരാക്രമണത്തിൽ മൂന്ന്​ ജവാന്‍മാര്‍ക്ക്​​ വീരമൃത്യു ; നിരവധി പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ നാസ പങ്കുവെച്ചിരുന്നു. ഹെലികോപ്റ്റർ അതിന്റെ ഡെബ്രിസ് ഷീൽഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. തുടർന്ന് ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡുകളും വീഡിയോയിൽ കാണാം. നാസ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് റോവറിൽ നിന്നും വിന്യസിച്ചുകഴിഞ്ഞാൽ ഹെലികോപ്റ്റർ പരിസ്ഥിതി നിരീക്ഷണം നടത്തും. ഇത് ചൊവ്വയിലുള്ള വിവരങ്ങൾ ഭൂമിയിലേയ്ക്ക് കൈമാറുകയും ചെയ്യും. പെർസീവറൻസ് റോവർ പ്രവർത്തിപ്പിക്കുന്ന സംഘം ഹെലികോപ്റ്റർ പറത്തേണ്ട സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ഏപ്രിൽ ആദ്യ ആഴ്ചയ്ക്ക് മുൻപ് ഹെലികോപ്റ്റർ പറത്തുക എന്നത് അസാധ്യമാണെന്ന് ഗവേഷകർ അറിയിച്ചു.

ഇതുവരെ ഒരു തരത്തിലുളള റോട്ടോക്രാഫ്റ്റുകളോ ഡ്രോണുകളോ അന്യഗ്രഹത്തിൽ പറത്തിയിട്ടില്ലെന്ന് നാസയുടെ ഗവേഷകർ പറയുന്നു. ഇത് ആദ്യമായാണ് ഇൻജെന്യുറ്റി ഹെലികോപ്റ്റർ നാസയിൽ പ്രവർത്തിക്കുക. ഇത് വിജയകരമായാൽ ഭാവിയിൽ എല്ലാ ഗ്രഹങ്ങളിലും ഇത്തരം ഹെലികോപ്റ്ററുകളോ ഡ്രോണുകളോ പറത്താൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button