KeralaLatest NewsNews

ഇടതുഭരണം കേരളത്തെ രക്തപങ്കിലമാക്കി; സംസ്ഥാന സർക്കാരിനെതിരെ അമിത് ഷാ

കാഞ്ഞിരപ്പള്ളി : കേരളത്തെ ഇടതു സർക്കാർ രക്തപങ്കിലമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിരവധി ആർഎസ്എസ്, ബിജെപി പ്രവർത്തകരെയാണ് സിപിഎം കൊലക്കത്തിയ്ക്ക് ഇരയാക്കിയത്. ഇടത് ഭരണം കേരളത്തെ പിന്നോട്ട് വലിച്ചെന്നും കാഞ്ഞിരപ്പള്ളിയിൽ നടന്ന ബിജെപിയുടെ പൊതുപരിപാടിയിൽ അമിത് ഷാ പറഞ്ഞു.

കേരളത്തിൽ വികസന മുരടിപ്പാണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു കേന്ദ്ര പദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാർ കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രം കേരളത്തിൽ നിരവധി വികസന പദ്ധതികൾ ഇതിനോടകം തന്നെ ആരംഭിച്ചു. മോദി സർക്കാർ കേരള സർക്കാരിനെ നന്നായി സഹായിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Read Also :  അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്‍റെ മുഖമുദ്ര; കേരളത്തിന് ആപത്തെന്ന് എ.കെ ആന്‍റണി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കേസിൽ മുഖ്യമന്ത്രി യുടെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് പങ്കുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേളത്തിൽ ബിജെപിയുടെ നില മെച്ചപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയം ബിജെപി നേടുമെന്നും അമിത്ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button