Latest NewsNewsKuwaitGulf

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി. സെയ്ദ് ഹൈദ്രോസ് സഖാഫ് (59) ആണ്​ കുവൈറ്റിൽ മരിച്ചിരിക്കുന്നത്​. കോവിഡ്​ ബാധിച്ച്​ മിഷ്​രിഫ്​ ഫീൽഡ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. എയ്​സ്​ ഹാർഡ്​വെയർ ജീവനക്കാരനായിരുന്നു. നാല് പതിറ്റാണ്ടോളം കാലം കുവൈത്ത്​ പ്രവാസിയായിരുന്നു.

പിതാവ്: സെയ്ദ് അബ്​ദുൽ ഖാദർ സഖാഫ്. മാതാവ്: ഷെരീഫ അയിഷാ ബീവി.ഭാര്യ മുബീനയും മകൾ ഹിനയും കുവൈത്തിലുണ്ട്​. സെയ്ദ് അജീബ് സഖാഫ്, ഹിബ, ഹന്ന എന്നിവരും മക്കളാണ്. മരുമക്കൾ: സെയ്ദ് മർസൂഖ് ബർഗയ്‌ബ, ഷഫീഖ്, ഹയ. സഹോദരങ്ങൾ: അബ്​ദുല്ല, ജഅഫർ, അഹ്‌മദ്‌, ഇസ്‌ഹാഖ്. മയ്യിത്ത് കോവിഡ് മാനദണ്ഡ പ്രകാരം കുവൈത്തിൽ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button