KeralaLatest NewsIndiaNews

ആരാണ് സന്ദീപ് വാചസ്പതി ? ഒരു രാഷ്ട്രീയ നേതാവ് മാത്രമാണോ? അല്ല ! – വൈറലാകുന്ന ചിത്രത്തിന് പിന്നിൽ

ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി എൽ ഡി എഫിന് തലവേദനയായി മാറിയത് വളരെ പെട്ടന്നായിരുന്നു. സന്ദീപിനെ ഒരു എതിരാളി ആയി പോലും സി പി എം ആദ്യം കരുതിക്കാണില്ല. എന്നാൽ, സന്ദീപ് വാചസ്പതിയുടെ ചോദ്യങ്ങൾക്കും പ്രവൃത്തികൾക്കും കൃത്യമായ മറുപടികൾ നൽകാൻ ഒരു സി പി എം പ്രവർത്തകർക്കും സാധിച്ചിട്ടില്ലെന്നതാണ് സത്യം. പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതുമുതൽ ആലപ്പുഴയിലെ സഖാക്കൾ നെട്ടൊട്ടത്തിലാണ്. ആലപ്പുഴയിലെ മുക്കും മൂലയിലും വരെ സന്ദീപ് പ്രചരണത്തിനായി എത്തിക്കഴിഞ്ഞു. വോട്ടർമാരുടെ ഓരോ ചോദ്യങ്ങൾക്കും കൃത്യമായ മറുപടികൾ നൽകിയാണ് അദ്ദേഹം നീങ്ങുന്നത്. ഇതോടെ, സന്ദീപ് വാചസ്പതിയെ നെഗറ്റീവ് ആക്കി ചിത്രീകരിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിൻ്റെ വിവാഹഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലക്കുന്നത്. സന്ദീപിന് മാധ്യമപ്രവർത്തകരുടെ പിന്തുണ ഉണ്ടെന്ന തരത്തിലാണ് സൈബർ സഖാക്കൾ ഈ ഫോട്ടോയെ ഉപയോഗിക്കുന്നത്.

Also Read: ‘മമത പദവിയൊഴിയാതെ സംസ്ഥാനത്തെ പകർച്ചവ്യാധികൾ വിട്ടൊഴിയില്ല’; അമിത് ഷാ

എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് അദ്ദേഹം ഒരു മാധ്യമപ്രവർത്തകനായിരുന്നുവെന്ന സത്യം ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർ ഓർക്കുന്നില്ലെന്ന് വേണം കരുതാൻ. മാധ്യമപ്രവർത്തകനായിരുന്ന സന്ദീപ് വാചസ്പതി അവരുടെ വിവാഹത്തിന് സഹപ്രവർത്തകരെ ക്ഷണിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുകയാണ് ബിജെപി അനുകൂലികൾ. ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയെന്ന് കരുതി പഴയ ഫോട്ടോ വൈറലാക്കി കുത്തിത്തിരിപ്പിന് ശ്രമിക്കുകയാണ് പലരും.

ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സന്ദീപ് 11 വർഷത്തോളം മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ്‌ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവടങ്ങിൽ അദ്ദേഹം തൊഴിൽ ചെയ്തിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കായിക മേളയുടെ റിപ്പോർട്ടിംഗിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ്, രാജ്നാഥ് സിംഗ്, നിർമ്മലാ സീതാരാമൻ തുടങ്ങി നിരവധി ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button