Latest NewsKeralaNews

ആദായനികുതി വകുപ്പ് കാണിക്കുന്നത് ശുദ്ധതെമ്മാടിത്തരം; കിഫ്ബി ആസ്ഥാനത്തെ പരിശോധനക്കെതിരെ ധനമന്ത്രി

കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ ആഞ്ഞടിച്ച ധനമന്ത്രി തോമസ് ഐസക്. ആദായ നികുതി വകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിത്, ഇതിന് ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പ്രതികരിച്ചു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Read Also :  നിഗൂഢതകൾ ഒളിപ്പിച്ച് കുമാർ നന്ദയുടെ ‘വെള്ളാരംകുന്നിലെ വെള്ളിമീനുകളു’ടെ ടീസർ പുറത്ത്

കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button