Latest NewsNewsWeirdFunny & Weird

സുരക്ഷിത ഇടങ്ങൾ തേടിപ്പോകുന്ന ആയിരക്കണക്കിന് ചിലന്തികളുംപാമ്പുകളും: ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ജീവികൾ

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ജീവജാലങ്ങൾ. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കനത്ത മഴയിൽ വെള്ളം ഉയർന്നതോടെ സുരക്ഷിതമായ ഇടങ്ങൾ തേടിപ്പോകുന്ന ചിലന്തിയും പാമ്പും അടക്കമുള്ള ജീവികളുടെ ദൃശ്യങ്ങളാണിത്.

 

മിനി ടൊര്‍ണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. സിഡ്നിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.സിഡ്നി നഗരപ്രാന്തത്തിലെ വാറഗാംബ ഡാം 95 ശതമാനവും നിറഞ്ഞിരിക്കുകയാണെന്നും മഴ തുടര്‍ന്നാല്‍ ഡാം തുറന്ന് വിടേണ്ടി വരുമെന്നും നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ എന്തുമാത്രം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button