Latest NewsNewsIndia

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചര കോടി കടന്നു

രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചരക്കോടി കടന്നു

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചരക്കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ വിതരണം ആരംഭിച്ച് 69 -ാം ദിവസമാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

Read Also: നെഞ്ചുവേദന; രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെള്ളിയാഴ്ച്ച രാവിലെ 7 മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 5,55,04,440 പേർ രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 80,34,547 പേർ ആരോഗ്യപ്രവർത്തകരാണ്. 85,99,981 മുൻനിര പോരാളികളും വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തു. 60 വയസിന് മുകളിൽ പ്രായമുള്ള 2,47,67,172 പേരും 45 വയസിന് മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നമുള്ള 55,99,772 പേരും വാക്‌സിൻ ഡോസുകൾ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: ബ്യൂട്ടി പാര്‍ലറില്‍ നിന്നു സിനിമാ സ്‌റ്റൈലില്‍ സ്വര്‍ണവും പണവും കവര്‍ന്ന യുവതി അവസാനം കുടുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button