CinemaLatest NewsIndiaNewsEntertainmentKollywood

പരിഹാസം അതിരു കടന്നതോടെ ട്രോളുകൾക്ക് മറുപടിയുമായി നടൻ ശന്തനു ഭാഗ്യരാജ്

പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി നടൻ ശന്തനു ഭാഗ്യരാജ്. മികച്ച സഹതാരത്തിനുള്ള ദേശീയ പുരസ്‌കാരം ശന്തനുവിന് ലഭിച്ചു എന്ന പേരിലാണ് ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിജയ് ചിത്രം മാസ്റ്ററില്‍ ശന്തനു അവതരിപ്പിച്ച ഭാര്‍ഗവ് എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തിയാണ് ട്രോളകള്‍.

പരിഹാസം അതിരു കടന്നതോടെ മറുപടിയുമായി ശന്തനു നേരിട്ടെത്തുകയായിരുന്നു. ഒരു നാള്‍ താനും ദേശീയ പുരസ്‌കാരം നേടുമെന്നും അന്ന് ഈ ട്രോളുകള്‍ക്ക് നല്‍കുന്ന മറുപടി പുഞ്ചിരിയാകുമെന്ന മീം പങ്കുവച്ചു കൊണ്ട് ശന്തനു ട്വീറ്റ് ചെയ്തു.

”മറ്റൊരാളെ ട്രോളുന്നതിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന ചെറിയ സന്തോഷം. ഈ ട്രോളുകള്‍ ക്ഷമ നശിപ്പിക്കുന്നു. എങ്കിലും ഈ പ്രപഞ്ചത്തില്‍ അറിഞ്ഞോ അറിയാതെയോ സ്പന്ദനം അറിയിച്ചതിന് എന്നെ കല്ലെറിഞ്ഞവര്‍ക്ക് നന്ദി.. നിങ്ങള്‍ പോലും പറഞ്ഞ സ്ഥിതിക്ക് ഇത് നടക്കാതെ പോകില്ലല്ലോ… ഇത് ഒരുനാള്‍ നടക്കും അന്ന് എന്റെ മറുപടി വെറും പുഞ്ചിരി മാത്രമായിരിക്കും.. സ്‌നേഹത്തോടെ ഭാര്‍ഗവ്..” എന്നാണ് ശന്തനുവിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button