Latest NewsNewsInternational

എന്താണ് വാക്‌സിൻ പാസ്‌പോർട്ട് ? അറിയേണ്ടതെല്ലാം

ന്യൂയോർക്ക്: കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. കോവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് ലോകരാഷ്ട്രങ്ങൾ ചിന്തിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ വാക്‌സിൻ പാസ്‌പോർട്ടിന് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കയിൽ ഉൾപ്പെടെ വാക്‌സിൻ പാസ്‌പോർട്ട് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അമേരിക്ക വാക്‌സിൻ പാസ്‌പോർട്ടിന്റെ കാര്യങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നാണ് ലോകരാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഈ വേനൽകാലത്ത് രാജ്യം പഴയനിലയിൽ എത്തുമെന്നാണ് അമേരിക്കൻ ജനതയ്ക്ക് പ്രസിഡന്റ് ജോ ബൈഡൻ നൽകിയിരിക്കുന്ന ഉറപ്പ്. ഇതിൽ വാക്സിൻ പാസ്പോർട്ട് നിർണായക ഘടകമാകുമെന്ന് ഉറപ്പാണ്. കോവിഡിനെതിരെ യാത്രക്കാരന് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും അതിനാൽ സുരക്ഷിതമാണെന്നതിനുള്ള തെളിവാണ് കോവിഡ് വാക്‌സിൻ പാസ്‌പോർട്ട്. ബിസിനസ് ആവശ്യങ്ങൾക്കായും മറ്റും രാജ്യത്തേക്ക് വരുന്നവർ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ അവർക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കൂവെന്നതാണ് അമേരിക്കൻ ഭരണകൂടം വാക്സിൻ പാസ്പോർട്ടിലൂടെ ലക്ഷ്യമിടുന്നത്.

Read Also: നിറങ്ങളുടെ ആഘോഷം; ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നിരവധി രാജ്യങ്ങൾ വിവിധ വാക്സിനേഷനുകളുടെ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാർ മഞ്ഞപ്പനി പോലുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയതായി തെളിവ് സമർപ്പിക്കേണ്ടതുണ്ട്. പാസ്‌പോർട്ടുകളിൽ നിന്നാണ് പേര് വന്നതെങ്കിലും പല വാക്സിൻ പാസ്‌പോർട്ടുകളും ഡിജിറ്റൽ രേഖകളായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ചില രാജ്യങ്ങൾ ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ മറികടക്കാൻ വാക്സിനേഷന്റെ തെളിവുകൾ സ്വീകരിക്കാൻ തുടങ്ങിയപ്പോഴാണ് വാക്‌സിനേഷൻ പാസ്‌പോർട്ടിന്റെ പ്രധാന്യത്തെക്കുറിച്ച് ലോകരാജ്യങ്ങൾ ചിന്തിക്കാൻ ആരംഭിച്ചത്.

ന്യൂയോർക്ക്, ബോസ്റ്റൺ, ലണ്ടൻ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് യുണൈറ്റഡ്, ജെറ്റ്ബ്ലൂ, ലുഫ്താൻസ, സ്വിസ് ഇന്റർനാഷണൽ, വിർജിൻ അറ്റ്‌ലാന്റിക് എന്നിവയുടെ തെരഞ്ഞെടുത്ത വിമാനങ്ങളിൽ പരിശോധനയ്ക്കായി യാത്രക്കാർ കോമൺപാസ് ഉപയോഗിക്കുന്നുണ്ട്. അതിനു മുൻപ് ലണ്ടൻ, ന്യൂയോർക്ക്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ പരിശോധന ട്രയലുകൾ നടത്തിയിരുന്നു. വളരെ ലളിതമായി സ്മാർട്ട്ഫോണിൽ വരെ ലഭിക്കുന്ന രീതിയിൽ ഡിജിറ്റൽ രേഖയായി വാക്സിൻ പാസ്പോർട്ട് ലഭ്യമാക്കും. ഇത് പ്രന്റ്ഔട്ട് എടുത്ത് വിമാനയാത്രക്കിടെ ബോഡി പാസ് പോലെ ഉപയോഗിക്കാം. ഇത്തരത്തിൽ ശേഖരിക്കുന്ന രേഖകൾ ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കുക എന്നതാണ് ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള വെല്ലുവിളി.

Read Also: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കടന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button