Latest NewsInternational

ട്വിറ്ററും ഫേസ്​ബുക്കും അല്ലാതെയും വഴിയുണ്ട്, പൗരന്‍മാരോട്​ സംവദിക്കാന്‍ ട്രമ്പെത്തുന്നത് ഇങ്ങനെ

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം എല്ലാവര്‍ക്കും എത്തിക്കുന്നതിനായി ഒരു സമൂഹമാധ്യമം സ്വന്തമാക്കുമെന്നും എല്ലാ ആളുകള്‍ക്കും പേടികൂടാതെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അതുവഴി അവസരമോരുക്കുമെന്നും ന്യൂസ്​മാക്​സ്​ ടി.വി റിപ്പോര്‍ട്ട്​ ചെയ്​തു.

വാഷിങ്​ടണ്‍: ട്വിറ്ററും ഫേസ്​ബുക്കും യു ട്യൂബും വിലക്കിയതോടെ സ്വന്തം സമൂഹമാധ്യമത്തില്‍ ജനങ്ങളോട്​ സംവദിക്കാനൊരുങ്ങി യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. വരും മാസങ്ങളില്‍ ​ട്രംപ്​ സ്വന്തം സമൂഹമാധ്യമം പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം എല്ലാവര്‍ക്കും എത്തിക്കുന്നതിനായി ഒരു സമൂഹമാധ്യമം സ്വന്തമാക്കുമെന്നും എല്ലാ ആളുകള്‍ക്കും പേടികൂടാതെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അതുവഴി അവസരമോരുക്കുമെന്നും ന്യൂസ്​മാക്​സ്​ ടി.വി റിപ്പോര്‍ട്ട്​ ചെയ്​തു.

അമേരിക്കന്‍ ജനതയോട്​ ട്രംപ്​ സംവദിക്കുക ഇനി ഇതിലൂടെയാകും.​ കാപിറ്റല്‍ ഹില്‍ കലപാവുമായി ബന്ധപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്​, യു ട്യൂബ്​ എന്നിവ ട്രംപിന്​ വി​ലക്കേര്‍പ്പെടുത്തിയത്​. രണ്ടുമൂന്നു മാസത്തിനുള്ളില്‍ ട്രംപ്​ സമൂഹമാധ്യമങ്ങളിലേക്ക്​ തിരികെയെത്തുമെന്ന്​ ട്രംപിന്‍റെ മുന്‍ ഉപദേഷ്​ടാവ്​ ജാസന്‍ മില്ലര്‍ പറഞ്ഞിരുന്നു. ഗെയിം മുഴുവന്‍ ട്രംപ്​ മാറ്റിയെഴുതും. ട്രംപ്​ എന്താണ്​ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന്​ കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ സ്വന്തം പ്ലാറ്റ്​ഫോമിലൂടെയാകും തിരിച്ചുവരവെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ആറിന്​ നടന്ന യു.എസ്​ കാപ്പിറ്റല്‍ കലാപത്തിനെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകള്‍ ചെയ്​തുവെന്ന്​ ചൂണ്ടിക്കാട്ടി 88 മില്ല്യണ്‍ ഫോ​ളോവേഴ്​സുള്ള ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്​ ബാന്‍ ചെയ്യുകയായിരുന്നു. ട്വിറ്ററിന്​ പിന്നാലെ ഫേസ്​ബുക്കും യുട്യൂബും വിലക്കേര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button