Latest NewsNewsWomenBeauty & StyleLife StyleHealth & Fitness

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഇനി ഈ ഫേസ് പാക്കുകൾ ഉപയോ​ഗിക്കാം

തിളക്കമുള്ള ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് ചർമ്മത്തിൽ പാടുകൾ, ചുളിവുകൾ, പുള്ളികൾ എന്നിവ പ്രത്യക്ഷപ്പെടുന്നത്. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കുന്ന ഫേസ് പാക്കുകളെ കുറിച്ചറിയാം.

തേനും ബദാം മിൽക്കും

ഒരു ടേബിൾസ്പൂൺ തേനും രണ്ട് ടീസ്പൂൺ ബദാം മിൽക്കും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം മുഖത്തിടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകുക. നിറം വർദ്ധിപ്പിക്കാനും പുള്ളികൾ അകറ്റാനും ഈ പാക്ക് ​ഗുണം ചെയ്യും.

പപ്പായയും തേനും

2 ടീസ്പൂൺ പപ്പായ പൾപ്പും 1 ടീസ്പൂൺ തേൻ, 1 ടേബിൾ സ്പൂൺ ഓട്സ്, ആവശ്യത്തിന് തണുത്ത പാൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഈ പാക്ക് മികച്ചതാണ്.

കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും

ഒരു ടേബിൾ സ്പൂൺ വെള്ളരിക്ക നീരും ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. എന്നിട്ട് 15 മിനുട്ട് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. നിറം വർദ്ധിപ്പിക്കാൻ ഈ പാക്ക് ഇടുന്നത് ​ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button