COVID 19KeralaNattuvarthaLatest NewsIndiaNews

വാക്‌സിനെടുത്താൽ മദ്യം കഴിക്കാമോ? സംശയങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൂടുതൽ ആളുകൾ COVID വാക്സിൻ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടായേക്കാവുന്നതും വാക്‌സിൻ എടുത്തവരിൽ നിന്ന് തന്നെ അനവധി കേട്ടിട്ടുള്ളതുമായ ഒരു സംശയമാണ് , ഒരു ഡോസ് ലഭിച്ചതിനുശേഷം ഒരാൾ ചെയ്യേണ്ട അല്ലെങ്കിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത്. വാക്സിനേഷൻ കഴിഞ്ഞ് കുടിക്കുന്നത് ശരിയാണോ എന്നതാണ് ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ‘വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് , മദ്യം വാക്സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചതായി തെളിവുകളില്ല.’ എന്നാണ് പറയുന്നത്

Also Read:ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു

എന്നിരുന്നാലും, സ്റ്റാൻഡേർഡ് മാർഗ്ഗനിർദ്ദേശത്തിന്റെ ഭാഗമല്ലെങ്കിലും ഒരാഴ്ചയെങ്കിലും അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കണമെന്ന് മുലുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റൽ പകർച്ചവ്യാധി വിദഗ്ധൻ ഡോ. കീർത്തി സബ്നിസ് പറഞ്ഞു.കൂടാതെ, മദ്യപാനം, പ്രത്യേകിച്ച് വലിയ അളവിൽ, വാക്സിനേഷൻ എടുത്ത ശേഷം ഒരാൾക്ക് അനുഭവപ്പെടാവുന്ന ഏതെങ്കിലും  പാർശ്വഫലങ്ങൾ മറച്ചു വച്ചേക്കാമെന്നും ഡോ. സബ്നിസ് പറയുന്നു – വേദന, തിണർപ്പ് അല്ലെങ്കിൽ പനി പോലുള്ളവ ഉണ്ടായാൽ ആവശ്യമായ വൈദ്യസഹായം എത്രയും വേഗം ലഭിക്കില്ല.
ഒരാളുടെ പ്രതിരോധശേഷി കുറയ്ക്കുന്നതിന് മദ്യത്തിന് കഴിയുമെന്ന് പ്രത്യേകം പറയേണ്ടതില്ല. നിലവിലെ സാഹചര്യത്തിൽ ഇത് ഹാനികരമാണ്.
എന്നിരുന്നാലും, പൊതുവേ എല്ലാത്തരം മദ്യവും ഒഴിവാക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button