Latest NewsNewsIndia

ട്രംപിന്റെ പിൻഗാമി മമത; പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്; തുറന്നടിച്ച് ബിജെപി നേതാവ്​

മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ രണ്ടാംഘട്ടത്തിലായിരുന്നു വോ​ട്ടെടുപ്പ്​.

കൊല്‍ക്കത്ത: മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെപ്പോലെയാണ്​ ബംഗാള്‍ മുഖ്യമ​ന്ത്രി മമത ബാനര്‍ജിയെന്ന്​ ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​. ട്രംപ്​ യു.എസില്‍ ചെയ്​തത്​ എന്താണോ അതുതന്നെയാണ്​ മമത ബംഗാളില്‍ ചെയ്യുന്നതെന്നും ദിലീപ്​ ഘോഷ്​ കൂട്ടിച്ചേര്‍ത്തു. രണ്ടാംഘട്ട വോ​ട്ടെടുപ്പില്‍ നന്ദിഗ്രാമില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വാഹനം പൊളിക്കാനും രജിസ്​ട്രേഷന്‍ ചെയ്യണം ; ഫി​റ്റ്‌​ന​സ് പു​തു​ക്ക​ല്‍ പ​രി​ശോ​ധ​ന ഫീ​സു​ക​ള്‍ കുത്തനെ ഉയർത്തും

‘തോല്‍വി ഭയന്ന്​ അവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. ഡോണള്‍ഡ്​ ട്രംപ്​ ചെയ്​തതെന്താണോ അതുതന്നെയാണ്​ മമത ബാനര്‍ജി ചെയ്യുന്നതും. പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്​. അവര്‍ക്ക്​ ഭാവിയെക്കുറിച്ച്‌​ അറിയാം. അതിനാലാണ്​ അവര്‍ കഴിഞ്ഞദിവസം പ്രശ്​നങ്ങള്‍ സൃഷ്​ടിച്ചത്​. രണ്ടുമണിക്കൂറോളം അവര്‍ ഒരു ബൂത്തിന്‍റെ അകത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്​ ട്രെന്‍ഡ്​ തീരുമാനിക്ക​പ്പെട്ട്​ കഴിഞ്ഞു’ -ദിലീപ്​ ഘോഷ്​ പറഞ്ഞു. ബംഗാളിലെ രണ്ടാം ഘട്ട നിയമസഭ വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച വ്യാപക അക്രമങ്ങള്‍​ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ രണ്ടാംഘട്ടത്തിലായിരുന്നു വോ​ട്ടെടുപ്പ്​. വ്യാപക അക്രമങ്ങള്‍ക്കാണ്​ കഴിഞ്ഞദിവസം നന്ദിഗ്രാം സാക്ഷിയായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button