KeralaLatest NewsNews

അയ്യപ്പന്മാരുടെ മുറിവ് നഴ്‌സുമാര്‍ വച്ചുകെട്ടിയത് മാസമുറക്കാലത്ത്, ശരീരത്തില്‍ തൊടാതെ ഇതൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ!

ശബരിമല തീര്‍ത്ഥാടനകാലത്ത് സ്തീകള്‍ക്ക് മാസമുറ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ.

കഴക്കൂട്ടം: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കഴക്കൂട്ടം. ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനും ഇടത് സ്ഥാനാർത്ഥിയായി കടകംപള്ളിയും മത്സരത്തിനെത്തുമ്പോൾ വിഷയം ശബരിമല സ്തീപ്രവേശനം തന്നെയാണ്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്ത കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന്റെ മുൻകാല പോസ്റ്റ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ശബരിമലയിലേയ്ക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ സ്ത്രീകളുടെ ‘അശുദ്ധി’യെ ഭയക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു ലാല്‍ സോഷ്യൽ മീഡിയയിൽ എഴുതിയത്

ശബരിമലയിലേയ്ക്ക് പോയ ബസ് മറിഞ്ഞപ്പോള്‍ ദേഹത്ത് പരിക്കുമായി വന്ന അയ്യപ്പന്മാരെ വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് മുറിവ് വച്ചുകെട്ടിയും കുത്തിവയ്‌പ്പെടുത്തുമൊക്കെ ചികിത്സിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഭക്തന്മാരുടെ ശരീരത്തില്‍ തൊടാതെ ഇതൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. ചികിത്സ നല്കിയ സ്ത്രീകളില്‍ പലരും അവരുടെ ‘അശുദ്ധ’മായ മാസമുറക്കാലത്ത് ആയിരുന്നിരിക്കാം. ശബരിമല തീര്‍ത്ഥാടനകാലത്ത് സ്തീകള്‍ക്ക് മാസമുറ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ. ശബരിമല പ്രശ്‌നം കത്തിനിന്ന സമയത്ത് ഫേസ് ബുക്കില്‍ ലാല്‍ എഴുതി

ഇത്തരം ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button