COVID 19Latest NewsNewsGulfQatar

കോവിഡ് വ്യാപനം; ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാക്കി ഖത്തർ

ദോഹ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാക്കിയിരിക്കുന്നു. കൊറോണ വൈറസ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയുണ്ടായി. പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കൂടി പരിഗണിച്ചാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് പഠനമെങ്കിലും അധ്യാപകര്‍ സ്‌കൂളുകളില്‍ ഹാജരാകണം. ഓണ്‍ലൈന്‍ പഠനം ആണെങ്കിലും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില രേഖപ്പെടുത്തുന്നതാണ്. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഫൈനല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തണം. സുരക്ഷാ നടപടികളും ഒരുക്കങ്ങളും ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ ആരംഭത്തിലും ഖത്തറിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം മാത്രമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button