Latest NewsIndiaNews

ഡെബിറ്റ് കാർഡ് പിൻജനറേഷന് ഇനി ഒരു ഫോൺ കോൾ മാത്രം മതി; പുതിയ സംവിധാനമൊരുക്കി എസ്ബിഐ

പിൻ ജനറേഷൻ ഒരു ഫോൺ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനമൊരുക്കി എസ്ബിഐ

ന്യൂഡൽഹി: ഡെബിറ്റ് കാർഡ് പിൻ ജനറേഷനായി ഇനി എടിഎമ്മിൽ പോകേണ്ട. പിൻ ജനറേഷൻ ഒരു ഫോൺ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാർഡ് പിൻ നമ്പറും ഗ്രീൻ പിൻ നമ്പറും ലഭ്യമാക്കാനുള്ള ക്രമീകരണമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്‌

പിൻ ജനറേഷന്റെ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 1800 112 211,  1800 425 3800 എന്നീ നമ്പറുകളിൽ വിളിച്ച് ഡെബിറ്റ് കാർഡ് പിൻ ജനറേഷൻ സാധ്യമാക്കാം. അംഗീകൃത ഫോൺ നമ്പർ നൽകിയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. നടപടിക്രമം പൂർത്തിയാക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാൽ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവുമായി സംസാരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പിൻ ജനറേഷൻ പ്രക്രിയയിൽ ഡെബിറ്റ് കാർഡിന്റേയും അക്കൗണ്ട് നമ്പറിന്റേയും അവസാനത്തെ അഞ്ച് അക്കങ്ങൾ നൽകേണ്ടി വരും. ഉപഭോക്താവ് ജനിച്ച വർഷവും നൽകേണ്ടി വരും. പിൻ നമ്പർ ലഭിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിനകം തൊട്ടടുത്തുള്ള എസ്ബിഐ എടിഎമ്മിൽ പോയി പിൻ നമ്പർ മാറാം.

Read Also: പ്രഭാത സവാരിക്കിടെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കാരണം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button