Latest NewsNewsIndia

കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടു; കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് ഗൃഹനാഥൻ. ബംഗളൂരുവിലെ വീരാജ്പേട്ട മുകുടഗേരിയിയിലാണ് സംഭവം. അൻപതുകാരനായ യെജവാര ഭോജ എന്നയാളാണ് വീടിന് തീയിട്ടത്. നാലു കുട്ടികൾ ഉൾപ്പെടെ ആറു പേർ തീപിടുത്തത്തിൽ വെന്തുമരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് ഗൃഹനാഥൻ വീടിന് തീവെച്ചത്.

Read Also: ജോലിക്കാരിയുമായി ഭർത്താവ് പ്രണയത്തിൽ; ബന്ധം എതിർത്തതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് പരാതിയുമായി ഭാര്യ

ഭാര്യയും ബന്ധുക്കളും ഉറങ്ങിക്കിടക്കുമ്പോഴാണ് മദ്യ ലഹരിയിലായ ഇയാൾ വീടിന് തീയിടുന്നത്. ഭോജയും ഭാര്യ സീതയും തമ്മിലുള്ള വഴക്കാണ് തീയിടാൻ കാരണം. സീത, ബന്ധുവായ ബേബി, പ്രാർഥന, വിശ്വാസ്, പ്രകാശ്, വിശ്വാസ് എന്നിവരാണ് മരിച്ചത്. ബന്ധുവായ മഞ്ജുവിന്റെ വീട്ടിലാണ് ഭോജ തീയിടുന്നത്. മരിച്ചവരിൽ മഞ്ജുവിന്റെ രണ്ട് മക്കളും ഉൾപ്പെടുന്നു. വീടിന് തീവെച്ച ശേഷം ഇയാൾ ഒളിവിൽ പോയതായാണ് പോലീസ് പറയുന്നത്.

മഞ്ജുവും മറ്റൊരു ബന്ധുവായ തോലേയുമാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവ ദിവസം ഭാര്യയും ഭോജയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നീട് എല്ലാവരും ഉറങ്ങുന്നതിനിടെ വീട് പുറത്തു നിന്ന് പൂട്ടി ഭോജ വീടിന് തീയിടുകയായിരുന്നു. വീടിന്റെ മേൽക്കൂര ഇളക്കി മാറ്റിയ ശേഷം അകത്തേക്ക് പെട്രോൾ ഒഴിച്ചാണ് വീടിന് തീയിട്ടത്. തീ പടർന്നു പിടിച്ചപ്പോൾ വീട്ടുകാർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയതിനാൽ രക്ഷപെടാൻ സാധിച്ചില്ല.

Read Also: പരിസ്ഥിതി മേഖല ‘ശരിയാക്കിയില്ല’, 2016 ലെ ഇടതുപക്ഷ പ്രകടനപത്രികയിൽ പറഞ്ഞത് മിക്കതും ചെയ്തിട്ടില്ല; ഹരീഷ് വാസുദേവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button