KeralaLatest NewsNews

കോൺഗ്രസ് വോട്ടർമാർക്ക് പണം നൽകിയെന്ന് പരാതി; ബിജെപി വട്ടപൂജ്യമാകുമെന്ന് കെ മുരളീധരന്‍

വോട്ടറൻമാർക്ക് പണം നൽകിയതിനെതിരെ കെ.മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ബിജെപിയ്‌ക്കെതിരെ കടുത്ത ആരോപണവുമായി കെ മുരളീധരന്‍. ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യം ആകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും. ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സുഖമായി ജയിക്കാം എന്ന് വിചാരിച്ചാണ് നേമത്ത് എത്തിയത്. എന്നാല്‍ വോട്ടെടുപ്പ് അടുത്തപ്പോള്‍ തോല്‍വി ഉറപ്പായി. അതിന്റെ നൈരാശ്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കാന്‍ ഇറങ്ങിയത്. പ്രവര്‍ത്തകരെയും കൂട്ടി പണ വിതരണം നടത്താന്‍ താന്‍ അത്ര ബോധമില്ലാത്തവനാണോ എന്ന് അദ്ദേഹം ചോദിച്ചു.

Read Also: ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചു; പരാതിയുമായി രമ്യ ഹരിദാസ്

അതേസമയം നേമത്ത് കോൺഗ്രസുകാർ വോട്ടറൻമാർക്ക് പണം നൽകുന്നത് നാട്ടുകാർ തടഞ്ഞു. സ്ഥാനാർത്ഥി കെ.മുരളീധരന്റെ സാന്നിധ്യത്തിലാണ് പണം നൽകിയത്. പിടിക്കപ്പെട്ടതിലുള്ള ജാള്യത മറയ്ക്കാൻ എസ്‌ഡിപിഐക്കാരുടെ സഹായത്താൽ കോൺഗ്രസ്സുകാർ അഴിച്ചു വിട്ട അക്രമത്തിൽ ഏഴ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രഹ്ളാദൻ ,ആകാശ് തുടങ്ങിയ പ്രവർത്തകർക്കാണ് പരിക്കേറ്റത്. വോട്ടറൻമാർക്ക് പണം നൽകിയതിനെതിരെ കെ.മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button