KeralaLatest NewsNews

ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ക്കെതിരെ പരാതിയുമായി എ.കെ.ബാലന്‍

പാലക്കാട്: സംസ്ഥാനത്ത് പോളിംഗ് നടക്കുന്നതിനിടെ ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി മന്ത്രി എ.കെ.ബാലന്‍. ശബരിമല പരാമര്‍ശം സംബന്ധിച്ചാണ് ജി.സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ എ.കെ.ബാലന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് മന്ത്രി ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടാമാണെന്ന് യു.ഡി.എഫ് നേതാക്കളും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോളിംഗ് നടക്കുന്നത് എന്‍.ഡി.എയ്ക്ക് വിജയസാദ്ധ്യതയുളള മണ്ഡലങ്ങളില്‍ : കെ. സുരേന്ദ്രന്‍

‘വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുന്ന ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്ന് ‘ എ.കെ.ബാലന്‍ പറഞ്ഞു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി മാറ്റാന്‍ ജി.സുകുമാരന്‍ നായരാണ് ആദ്യം ശ്രമിച്ചത്. തൊട്ടടുത്ത നിമിഷത്തില്‍ പ്രതിപക്ഷ നേതാവ് പോളിംഗ് ബൂത്തില്‍ വെച്ച് മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിയോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നും പറഞ്ഞു. ദൈവത്തിന്റേയും ആചാരത്തിന്റേയും പേരില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത ദുരുപയോഗമാണ് യു.ഡി.എഫും ബി.ജെ.പിയും ചെയ്യുന്നതെന്നും എ.കെ.ബാലന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button