COVID 19KeralaLatest NewsNews

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്  ആരോഗ്യ വകുപ്പ്.

Read Also : രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് സീതാറാം യെച്ചൂരി 

പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· യാത്രാവേളയിലും പരീക്ഷാ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക

· പരീക്ഷയ്ക്ക് മുമ്ബും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക

· മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക

· പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.

· പരീക്ഷയ്ക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹിക അകലം പാലിച്ച്‌ മാത്രം പുറത്തിറങ്ങുക

· ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button