Latest NewsNewsInternational

ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണം; ഇമാൻ ഖാന്റെ പരാമർശം കേട്ട് ലജ്ജ തോന്നുന്നുവെന്ന് മാർട്ടിന നവരത്തിലോവ

ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മാർട്ടിന നവരത്തിലോവ. ഇമ്രാൻ ഖാന്റെ പാർമർശം കേട്ട് ലജ്ജ തോന്നുവെന്ന് മർട്ടിന വിമർശിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Read Also: കഞ്ചാവ് കടത്തുന്നതിന് സാമ്പത്തിക സഹായം നൽകി; കോട്ടയം സ്വദേശികൾ അറസ്റ്റിൽ

വാരാന്ത്യ ലൈവ് പരിപാടിക്കിടെയായിരുന്നു ഇമ്രാൻ ഖാൻ സ്ത്രീകൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്. സമൂഹത്തിൽ ബലാത്സംഗം വർധിക്കുകയാണ്. പ്രലോഭനം ഒഴിവാക്കാൻ സ്ത്രീകൾ ശരീരം മറയ്ക്കണം. പർദ്ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാൻ വേണ്ടിയുള്ളതാണ്. എല്ലാവർക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാകില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

Read Also: വ്യാജരേഖകള്‍, സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍, ക്രിമിനല്‍ ഗൂഢാലോചന; മാധ്യമ പ്രവർത്തകനെതിരെ ശോഭാ സുരേന്ദ്രന്‍

ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തിയ ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നത്. ഇമ്രാൻ ഖാന്റെ പരാമർശം തെറ്റാണെന്നും വളരെ അപകടകരമാണെന്നുമാണ് വനിതാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നത്. ബലാത്സംഗം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമർശമെന്നും ഇവർ വിമർശിക്കുന്നു.

Read Also: കോവിഡ് രോഗിയുമായി പോയ ആംബുലൻസ് വഴിയരുകിൽ നിർത്തി ജൂസ് കുടിച്ച് ആരോഗ്യപ്രവർത്തകർ ; വീഡിയോ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button