NattuvarthaLatest NewsKeralaNews

ചുവപ്പണിഞ്ഞ നരഭോജികളെ പിടിച്ചുകെട്ടി ഭരിക്കാമെന്ന്​ ഉറപ്പുനല്‍കൂ സര്‍ക്കാറേ ; എസ് എസ് എഫ് ന്റെ പ്രധിഷേധം ശക്തം

ഇരിട്ടി: കടവത്തൂര്‍ പുല്ലൂക്കരയിലെ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകന്‍ മന്‍സൂറിനെ ​കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി എസ്​.എസ്​.എഫ്​ പ്രവര്‍ത്തകര്‍. എസ്​.എസ്​.എഫ്​ സംസ്​ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ മിക്ക സ്​ഥലങ്ങളിലും സി.പി.എമ്മിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളാണ്​ ഉയര്‍ന്നത്​.

‘രക്​തമേറെ കുടിച്ചിട്ടും നിങ്ങടെ ദാഹം തീരുന്നില്ലേല്‍

മനുഷ്യരക്​തം കട്ടപിടിച്ച്‌​ നരച്ചു മങ്ങിയ ചെങ്കൊടികള്‍

അഴിച്ചുവെക്കൂ സഖാക്കളെ..

വികസനമൊന്നും വന്നില്ലേല്ലും, കിറ്റുകളൊന്നും തന്നില്ലേലും

നിര്‍ഭയമായി ജീവിക്കാന്‍ ഉറപ്പ് വേണം നാട്ടാര്‍ക്ക്’

ചുവപ്പണിഞ്ഞ നരഭോജികളെ പിടിച്ചുകെട്ടി ഭരിക്കാമെന്ന്​

ഉറപ്പുനല്‍കൂ സര്‍ക്കാറേ…

Also Read:മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസര്‍ ടിക്കാറാം മീണക്ക്​ പരാതി നല്‍കി കെ സുരേന്ദ്രൻ

എന്നാണ്​ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നടന്ന പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്​. സി.പി.എമ്മിനെ പേരെടുത്ത്​ പറഞ്ഞാണ്​ പ്രകടനങ്ങളില്‍ പ്രതിഷേധമുയര്‍ന്നത്​’പകയടങ്ങാത്ത കൊലപാതക രാഷട്രീയത്തിനെതിരേ’ എന്ന തലക്കെട്ടില്‍ എസ്.എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി 120 കേന്ദ്രങ്ങളിലാണ്​ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്​. മന്‍സൂറിന്റെ ഘാതകരെ സി.പി.എം സംരക്ഷിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവര്‍ത്തകരില്‍ നിന്ന് സംഭവിച്ച അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സിപിഎം തയ്യാറായാല്‍ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാര്‍ത്ഥമാണെന്ന് പറയാന്‍ സാധിക്കൂവെന്ന്​ സെക്രട്ടറിയേറ്റ്​ പ്രസ്​താവനയില്‍ പറഞ്ഞു.

കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാന്‍ കൊലപാതകത്തെയും കൊലപാതകികളെയും തള്ളികളയുകയും പ്രതിഷേധം തണുക്കുമ്ബോള്‍ പ്രതികള്‍ക്ക് നിയമ സഹായമടക്കമുള്ളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം. കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

മന്‍സൂറടക്കം മൂന്ന്​ എസ്​.എസ്​.എഫ്​ പ്രവര്‍ത്തകരാണ്​ ക​ഴി​ഞ്ഞ മൂന്നു വ​ര്‍​ഷ​ത്തി​നി​െ​ട രാഷ്​ട്രീയ സംഘര്‍ഷത്തില്‍ കൊ​ല​ക്ക​ത്തി​ക്ക്​ ഇ​ര​യാ​യത്​. 2018ല്‍ കൊല്ലപ്പെട്ട മ​ട്ട​ന്നൂ​രി​ലെ ഷു​ഹൈ​ബ്, 2020ല്‍ കൊല്ലപ്പെട്ട കാ​ഞ്ഞ​ങ്ങാ​​ട്ടെ ഔ​ഫ്​ അ​ബ്​​ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​രും എ​സ്.​എസ്​.എഫു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു.

മ​ന്‍​സൂ​ര്‍ എ​സ്.​എ​സ്.​എ​ഫ്​ പ്ര​വ​ര്‍​ത്ത​ക​നും മ​ന്‍​സൂ​റി​െന്‍റ പി​താ​വ്​ മു​സ്ത​ഫ പാ​റാ​ല്‍ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ പു​ല്ലൂ​ക്ക​ര യൂ​നി​റ്റ് ജോ. ​സെ​​ക്ര​ട്ട​റി​യു​മാ​ണ്. മ​ന്‍​സൂ​റി​െന്‍റ​യും ഷു​ഹൈ​ബി​െന്‍റ​യും കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​സ്​​ഥാ​ന​ത്ത്​ സി.​പി.​എ​മ്മു​കാ​രാ​ണ്​ എ​ങ്കി​ല്‍ ഔ​ഫ്​ അ​ബ്​​ദു​റ​ഹി​മാ​െന്‍റ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍ മു​സ്​​ലിം ലീ​ഗു​കാ​രാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button