Latest NewsKeralaNews

മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസര്‍ ടിക്കാറാം മീണക്ക്​ പരാതി നല്‍കി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്​റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നെന്ന്​ ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസര്‍ ടിക്കാറാം മീണക്ക്​ പരാതി നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പോസ്​റ്റല്‍ വോട്ടുകള്‍ സമാഹരിച്ചത്.

Read Also :  യോഗി ആദിത്യനാഥ് സര്‍ക്കാറിന് 14,246 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍  

സീല്‍ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടര്‍മാരില്‍നിന്ന്​ ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്​റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗിക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഇതുസംബന്ധിച്ച്‌ സ്ഥാനാര്‍ഥികള്‍ക്കും രാഷ്​ട്രീയപാര്‍ട്ടികള്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button