KeralaLatest NewsNewsDevotionalSpirituality

കുടുംബം തകര്‍ക്കുന്ന ദിക്ക്

നിര്യതിയുടെ ദിക്കാണ് തെക്കുപടിഞ്ഞാറ് അല്ലെങ്കില്‍ കന്നിമൂല. മറ്റ് ഏഴുദിക്കുകളുടെയും അധിപന്‍മാര്‍ ദേവന്‍മാരായിരിക്കുമ്പോള്‍ ഇവിടെ നിര്യതിയെന്ന രാക്ഷസനാണ് അധിപന്‍. നിര്യതി ക്ഷിപ്രകോപിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം താമസക്കാര്‍ക്ക് കടുത്തഫലങ്ങള്‍ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

ഈ ദിക്കില്‍ കൂടുതല്‍ സ്ഥലം തുറസായിടുന്നതും നീളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നല്ലതല്ല. ഇത് ഇവിടെ താമസിക്കുന്നവരെ ആത്മഹത്യയിലേക്ക് നയിക്കുമെന്നാണ് വിശ്വാസം. ഈ ദിക്കില്‍ അലോസരങ്ങളുണ്ടാക്കിയാല്‍ അത് കുടുംബത്തിന്റെ തകര്‍ച്ചയ്ക്കും പുരുഷന്‍മാരെ മദ്യപാനികളാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

തെക്കുപടിഞ്ഞാറുദിക്കില്‍നിന്നുള്ള കാറ്റ് താമസക്കാര്‍ക്ക് അസുഖങ്ങള്‍ വരുത്തുന്നുവെന്നതുകൊണ്ട് ഇവിടെ കൂടുതല്‍ അടഞ്ഞിരിക്കുന്നതാണ് നല്ലത്. ഈ ദിക്കിലേക്ക് ദര്‍ശനമുള്ള ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശത്രുക്കളുടെ എണ്ണം കൂടുതലായിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button