KeralaLatest NewsNews

വിഷു പൂജകൾക്കായി ശബരിമല നട തുറന്നു; ഇന്ന് മുതൽ ഭക്തർക്ക് ദർശനം

സന്നിധാനം : മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിച്ചു. ഇന്ന് മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം.

ഇന്ന് രാവിലെ 5 ന് നടതുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. 14ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തർക്കും കണി ദർശിക്കാൻ അവസരമുണ്ടാകും.

Read Also  :  മൂന്നു വയസുകാരൻ സഹോദരന്റെ മുന്നിലിട്ട് ആറു വയസുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛനും ബന്ധുവും അറസ്റ്റിൽ

48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസുകളും എടുത്തവർക്കും ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താം.

shortlink

Post Your Comments


Back to top button